പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു.
മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്.
മീന എന്ന ആനയുടെ പാപ്പാനാണ് മോഹനൻ.
പ്രിയദർശിനി ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റിരുന്നതിനാൽ അത് നോക്കാനായി എത്തിയതാണ് മോഹനൻ.
അപ്പോഴാണ് ആന ഇയാളെ ആക്രമിച്ചത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ.






