തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.
ഉണ്ണികൃഷ്ണൻ, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
പ്രതികൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായും സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ ഇതേ പ്രതികളെ വീണ്ടും പ്രതി ചേർത്തിരുന്നു.
തുടർന്നാണ് പൊലീസ് ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്.
നേരത്തെ ഇതേ കേസിലെ മറ്റു രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കാനും പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.






