ഭക്ഷണത്തിന് ശേഷം മധുരത്തിന് പകരമായി പഴങ്ങള്‍ കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇത് ദഹനത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് പലർക്കുമറിയില്ല.
ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:
ദൈർഘ്യമേറിയ സംതൃപ്തി: പ്രധാന ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കുമ്പോള്‍ ഭക്ഷണത്തിലെ നാരുകള്‍, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ പഴങ്ങളുടെ ദഹനവേഗത കുറയ്ക്കുന്നു. ഇത് കൂടുതല്‍ നേരം വയർ നിറഞ്ഞ അനുഭവം നല്‍കാനും അനാവശ്യ ലഘുഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: പ്രമേഹമുള്ളവർക്കും ഇൻസുലിൻ പ്രതിരോധമുള്ളവർക്കും ഇത് ഗുണം ചെയ്യും. പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണത്തിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.
വയറുവീർക്കലിന് സാധ്യത: തണ്ണിമത്തൻ, മുന്തിരി പോലുള്ള ഫ്രക്ടോസ് അടങ്ങിയ പഴങ്ങള്‍ വലിയ അളവില്‍ കഴിക്കുന്നത് സെൻസിറ്റീവ് ആയ ദഹനവ്യവസ്ഥയുള്ളവരില്‍ ഗ്യാസിനും വയറുവീർക്കലിനും കാരണമായേക്കാം.






