മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ പുലർച്ചെ വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് മോഷണം.
കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു യുവതിയുടെ കാലില്‍ കിടന്നിരുന്ന പാദസരം ഉള്‍പ്പെടെ മോഷിടിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. എന്നാല്‍ സംഭവത്തിലെ ട്വിസ്റ്റ് എന്തെന്നാല്‍ മോഷണം പോയത് മുക്കുപണ്ടമാണ് എന്നതാണ്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലോടെ കക്കുണ്ട് പള്ളിക്ക് സമീപമുള്ള മംഗലപ്പറമ്പന്‍ അബ്ദുസലാമിന്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ രാവിലെ ഉണർന്നപ്പോള്‍ വീടിന്റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. അബ്ദുസലാമിന്റെ മരുമകളും കുട്ടിയുമടക്കം കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലെ സാധനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പരിശോധന നടത്തിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാതിലുകള്‍ തുറക്കുമ്പോള്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഓയില്‍ ഒഴിച്ചിരുന്നുവെന്നും. മുറികളില്‍ എല്ലാം പരിശോധന നടത്തിയതായും വീട്ടുകാർ പറഞ്ഞു.
വീട്ടിലെ അടുക്കളയുടെ ഓടുകള്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. എന്നാല്‍ നഷ്ടപ്പെട്ട ആഭരണങ്ങള്‍ സ്വർണ്ണമല്ല എന്ന ആശ്വാസത്തിലാണ് അബ്ദുസലാമിന്റെ കുടുംബം, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഇന്‍സ്പെക്ടര്‍ വി കെ പ്രദീപും സംഘവും പരിശോധന നടത്തി






