കണ്ണൂർ: നഗരത്തില്‍ ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരൻ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂർ കാല്‍ടെക്സിലെ കോഫി ഹൗസ് ജീവനക്കാരനും ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയുമായ ഐ.എം.
ശ്രീരാജ് (42) ആണ് നിയന്ത്രണം വിട്ട വാഹനമിടിച്ച് ദാരുണമായി മരിച്ചത്.
അപകടം പുലർച്ചെ
ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ദാരുണമായ അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് താമസിക്കുന്ന മുറിയിലേക്ക് കാല്‍നടയായി പോവുകയായിരുന്നു ശ്രീരാജ്.
കണ്ണൂർ - കാസർകോട് ദേശീയപാതയിലൂടെ നിയന്ത്രണം വിട്ടെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും പോലീസും ചേർന്ന് ശ്രീരാജിനെ കണ്ണൂർ എ.കെ.ജി. സഹകരണ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വൈകിട്ട്
പരേതനായ ജനാർദനൻ - ശകുന്തള ദമ്പതികളുടെ മകനാണ് മരിച്ച ശ്രീരാജ്. സഹോദരങ്ങള്‍: കവിത (തളിപ്പറമ്പ് സഹകരണ ആശുപത്രി), ശ്രീകുമാർ (ഇരിട്ടി), പരേതരായ പ്രമീള, സന്തോഷ്.






