തൃശൂര്‍: ഡി.വൈ.എഫ്.ഐ 16ാം സംസ്ഥാനസമ്മേളനം ഇന്നു മുതല്‍ 22 വരെ തൃശൂരില്‍ നടക്കും. 600 പ്രതിനിധികളും ലക്ഷദ്വീപില്‍ നിന്നുള്‍പ്പെടെ 20 പേരും സമ്മേളനത്തിനെത്തും. പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്നു വൈകീട്ട് 5 ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത കോര്പറേഷന് ഗ്രൗണ്ടില്‍ സംഗമിക്കും. സ്വാഗതസംഘം ചെയര്മാന് കെ.വി അബ്ദുൽ ഖാദര്‍ പതാക ഉയര്‍ത്തും.
20 ന് രാവിലെ 10 ന് റീജ്യനല്‍ തീയറ്ററില്‍ പ്രതിനിധി സമ്മേളനം നടന് പ്രകാശ്രാജ് ഉദ്ഘാടനം ചെയ്യും. 21ന് വൈകീട്ട് 5ന് രക്തസാക്ഷി കുടുംബസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനം 22ന് വൈകീട്ട് 6ന് അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും.
കെ.വി അബ്ദുൽ ഖാദര്‍, കെ.കെ രാമചന്ദ്രന് എം.എല്‍.എ, ഗ്രീഷ്മ അജയഘോഷ്, സ്വാഗതസംഘം ജന.കണ്‍വീനര്‍ കെ.എസ് റോസല്‍ രാജ്, പി.എച്ച് നിയാസ്, സുകന്യ ബൈജു എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. ജെന്‍സിക്കാരുടെ പ്രശ്നങ്ങള്‍ സമ്മേളനം വിശദമായി ചര്‍ച്ചചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.






