വാകത്താനം : ഞാലിയാകുഴി ജംഗ്ഷന് സമീപത്തുള്ള വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച, ഹാൻസ്, കൂൾ ലിപ് എന്നിവയുടെ ശേഖരം പിടികൂടി.
ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാകത്താനം പോലീസും, ജില്ലാപോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടികൂടിയത്.
സംഭവത്തിൽ വാകത്താനം കുന്നേൽ വീട്ടിൽ സഞ്ജു(49), കുന്നംതാനം മാന്താനം വലുപറമ്പിൽ വീട്ടിൽ രാജപ്പൻ (57) എന്നിവർ പിടിയിലായി. രണ്ട് ചക്കുകളിലായി സൂക്ഷിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.






