ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ നവവധു ഫാത്തിമ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം രംഗത്ത്.
കേസ് രജിസ്റ്റർ ചെയ്തിട്ട് അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് ഫാത്തിമയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കേസെടുത്തിട്ട് അമ്പത് ദിവസം ആയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല . പ്രതികള്‍ക്ക് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് തന്നെ വഴിയൊരുക്കുകയാണെന്നും . ആഭ്യന്തര മന്ത്രി തന്നെ ഇടപെട്ട് നിർദ്ദേശം നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.
ഭർത്താവിന്റെ വീട്ടില്‍ നിന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ഫാത്തിമ നിരന്തരം പീഡനം ഏറ്റുവാങ്ങിയിരുന്നതായാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. കേസില്‍ ഉടൻ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കള്‍ മുന്നറിയിപ്പ് നല്കി.






