പാലക്കാട്: ഒറ്റപ്പാലം നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. ഫ്ലിപ്കാർട്ട് ഡെലിവറി ജോലി ചെയ്യുന്ന യുവാവിനാണ് നായയുടെ കടിയേറ്റത്.
ഇന്ന് ഉച്ചയോടെ പാലക്കാട് നഗരത്തിലെ കമലാലയം റോഡിലായിരുന്നു സംഭവം.
മായന്നൂർ കൊണ്ടാഴി സ്വദേശിയായ സജിത്തിനാണ് (35) തെരുവുനായയുടെ കടിയേറ്റത്.
ഫ്ലിപ്കാർട്ടില് ഓർഡർ ചെയ്ത സാധനം ഉപഭോക്താവിന് കൈമാറാൻ എത്തിയതായിരുന്നു സജിത്ത്. യുവാവിന്റെ ഇടത് കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






