തിരുവനന്തപുരം: നെടുമങ്ങാട് മെഡിക്കല്‍ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ ഡോക്ടർക്ക് സസ്പെൻഷൻ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്.
കേസില്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടില്‍ നിന്നാണ് ഡോ. എൻ കെ ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ പ്രതിയായ ഡോക്ടർ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് പ്രതിയുടെ വാദം.
ബിനു ഒ പി യില്‍ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടർ ചികിത്സ തേടിയെത്തിയിരുന്നു. ബിനുവിനെതിരെ സസ്പെൻഷൻ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും. സർജനായ ബിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമില്‍ ഉച്ചയ്ക്കുശേഷം എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിജി ഡോക്ടറുടെ പരാതിയില്‍ ബിനുവിനെതിരെ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.






