പ്രമേഹത്തെ നിയന്ത്രിക്കാൻ ഇവ നിങ്ങളെ സഹായിക്കും; ദിവസവും ശീലമാക്കേണ്ട ചില ലളിതമായ കാര്യങ്ങള്‍ അറിയാം
മുരിങ്ങയിലയും മുരിങ്ങാക്കായയും ഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇവ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, ചില രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഉപയോഗിക്കാം.
പ്രമേഹരോഗികള്‍ക്ക് ഏറ്റവും നല്ലതാണ് മുരിങ്ങ ഇലയും അതുപോലെ, മുരിങ്ങക്കായയും. വളരെ സ്വാഭാവികമായി തന്നെ നമ്മളുടെ ശരീരത്തിലെ കാലറിയുടെ അളവ് കുറയ്ക്കുവാനും അതുവഴി പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുവാനും ഇത് സഹായിക്കും. മുരിങ്ങക്കായയില്‍ ധാരാളം ധാതുക്കളും ജീവകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. വിവിധതരം പോഷകങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സഹായിക്കുകയും. ഇത് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം.
ശക്തിയുള്ള എല്ലുകള്‍ക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ അയേണ്‍, വൈറ്റമിന്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുന്നത്. രക്തം ശുദ്ധീകരിക്കാന്‍ മുരിങ്ങയില ചതച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുക.
ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ഛര്‍ദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.
ഗര്‍ഭിണികള്‍ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്.
മുരിങ്ങയ്ക്ക് അണുബാധകളെ തടയാനുള്ള കഴിവുണ്ട്. വയര്‍, നെഞ്ച്, തൊണ്ട എന്നിവിടങ്ങിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഇത് നല്ലതാണ്.
വയറിനുണ്ടാകുന്ന അസ്വസ്ഥതകളും മലബന്ധം പോലുള്ള പ്രശ്നങ്ങളും തടയാന്‍ മുരിങ്ങയില നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും മുരിങ്ങയ്ക്കുണ്ട്. ഇത് സ്ഥിരം കഴിയ്ക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
Continue Reading
പ്ലസ് വണ്‍ പ്രതിസന്ധി അവസാനിക്കുന്നു; മലബാര്‍ മേഖലയില്‍ 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി
അടുത്ത വാർത്ത
arrow_forward
പ്ലസ് വണ്‍ പ്രതിസന്ധി അവസാനിക്കുന്നു; മലബാര്‍ മേഖലയില്‍ 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി
arrow_back
മുൻപത്തെ വാർത്ത
ആലപ്പുഴയിൽ വിവാഹവാഗ്ദാനം ദളിത് യുവതിയെ പീഡിപ്പിച്ചു;വിവാഹാലോചനയിൽ നിന്നും പ്രതി പിന്മാറിയതോടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ മുങ്ങിയ പ്രതിയെ കോട്ടയം എരുമേലിയിലുള്ള ഒളിത്താവളത്തിൽ നിന്ന് സാഹസികമായി പിടികൂടി

ബന്ധപ്പെട്ട വാർത്തകൾ
സന്ധിവേദനയും ഗൗട്ടും തടയാൻ ഒഴിവാക്കേണ്ട 7 പ്രധാന ഭക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് അറിയാം
സന്ധിവേദനയും ഗൗട്ടും തടയാൻ ഒഴിവാക്കേണ്ട 7 പ്രധാന ഭക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് അറിയാം
വെറും വയറ്റിൽ ഒരു നെല്ലിക്ക കഴിച്ചു നോക്കൂ ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും ശീലമാക്കും
വെറും വയറ്റിൽ ഒരു നെല്ലിക്ക കഴിച്ചു നോക്കൂ ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും ശീലമാക്കും
ആർത്തവത്തിന് മുൻപ് മധുരം കഴിക്കാൻ തോന്നാറുണ്ടോ?; എങ്കിൽ കാരണം ഇതാകാം
ആർത്തവത്തിന് മുൻപ് മധുരം കഴിക്കാൻ തോന്നാറുണ്ടോ?; എങ്കിൽ കാരണം ഇതാകാം
സ്ത്രീകളില്‍ ഹൃദയാഘാതം ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
സ്ത്രീകളില്‍ ഹൃദയാഘാതം ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്