കൊച്ചി: സംസ്ഥാനത്ത് കുട്ടികൾക്ക് ലഹരിവിമുക്തി കേന്ദ്രം വരുന്നു.
ഡിജിറ്റൽ ലഹരിക്കും മയക്കുമരുന്നിനും അടിമകളാകുന്ന 18-ൽ താഴെ പ്രായമുള്ളവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്ന ലഹരിവിമുക്തി കേന്ദ്രങ്ങൾ സർക്കാർ തുടങ്ങുന്നു.
സാമൂഹ്യനീതി വകുപ്പ് ഇതിന് താത്പര്യപത്രം ക്ഷണിച്ചു. സർക്കാർ ഏജൻസികൾക്കും സർക്കാർ ഇതര സംഘടനകൾക്കും (എൻ.ജി.ഒ) അപേക്ഷിക്കാം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് കേന്ദ്രം സ്ഥാപിക്കാൻ പരിഗണനയിലുള്ളത്. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പുകൾ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്,
സി.ഡബ്ല്യു.സി എന്നിവയുമായി ചേർന്നാണ് സംരംഭം.ചൈൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ചൈൽഡ് സൈക്യാട്രിസ്റ്റ്, കൗൺസിലേഴ്സ്, സ്പെഷ്യൽ എജ്യുക്കേറ്റേഴ്സ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം കേന്ദ്രങ്ങളിലുണ്ടാകും. സ്വഭാവവൈകല്യം,
മാനസികാരോഗ്യ പ്രശ്നങ്ങൾ, ജനിതകവൈകല്യം എന്നിവയുളള കുട്ടികൾക്കുള്ള പുനരധിവാസ കേന്ദ്രമായും പ്രവർത്തിക്കും.രക്ഷിതാക്കൾക്കും കൂട്ടിരിക്കാംകുട്ടികളിലെ ലഹരിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകൾ സി.ഡബ്ല്യു.സികൾ കൈകാര്യം ചെയ്യുന്നുണ്ട്.
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയിലെ(സി.ഡബ്ല്യു.സി) കേസുകൾ എറണാകുളം മെഡിക്കൽ കോളേജിലേക്കും തൃശൂരിലെ മാനസികാരോഗ്യ സെന്ററിലേക്കുമാണ് റെഫർ ചെയ്യുന്നത്.
മറ്റ് ജില്ലകളിലും ഇതേ അവസ്ഥയായതിനാലാണ് കുട്ടികൾക്ക് പ്രത്യേകശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്ന ലഹരി വിമുക്തകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്.
രക്ഷിതാക്കൾക്കും കേന്ദ്രങ്ങളിൽ കൂട്ടിരിക്കാൻ സൗകര്യമൊരുക്കും.മയക്കുമരുന്നിനേക്കാൾ ഭയാനകം ഡിജിറ്റൽ ലഹരി
ഫോൺ വിലക്കിയാൽ മദ്യപരിൽ കാണുന്നതു പോലുള്ള വിത് ഡ്രോവൽ സിൻഡ്രോം.
ദേഷ്യപ്പെടുക, ഉൾവലിയുക തുടങ്ങിയ പാർശ്വഫലങ്ങളും.ഗെയിമുകളിലെ അക്രമം, ലൈംഗികത എന്നിവയും ബാധിക്കുന്നു.






