ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ആരംഭിച്ച പ്രതിഷേധം ശക്തമാകുന്നു.
സുപ്രീം കോടതി ലക്ഷ്യമാക്കിയ ഇന്ത്യാ സഖ്യത്തിന്റെ മാർച്ച് അടുക്കുകയാണ്. രണ്ട് ബസുകളിലായി പ്രതിപക്ഷ എംപിമാർ സ്ഥലത്തെത്തി.
മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമതാ ബാനർജിയും ബസില്‍ എത്തി. കോണ്‍സ്റ്റിറ്റിയൂഷൻ ക്ലബില്‍ നിന്ന് തുടങ്ങിയ മാർച്ചില്‍ ഘടക കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ബസില്‍ നിന്നിറങ്ങിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരും കാല്‍നടയായി പ്രവർത്തകർക്കൊപ്പം മുന്നോട്ട് നീങ്ങി. പൊലീസ് തടയുന്നിടം പ്രക്ഷോഭ വേദിയാക്കാനായിരുന്നു സഖ്യത്തിന്റെ തീരുമാനം.
ഒടുവില്‍ ഭഗവാൻ ദാസ് റോഡില്‍ വെച്ച് പൊലീസ് മാർച്ച് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. എന്നാല്‍ ഇതൊന്നും വകവെക്കാതെ പ്രവർത്തകർ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് കുതിച്ചു.
തുടർന്ന് ട്രക്കിനു മുകളിലുണ്ടാക്കിയ വേദിയില്‍ കയറി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ പ്രതിഷേധം തുടർന്നു.






