ഡൽഹി: ജന്തർ മന്തർ സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍ കേന്ദ്ര സർക്കാർ പിൻവലിച്ചു.
സിജെപി നേതൃത്വത്തിലുള്ള വിദ്യാർത്ഥി സമരത്തെ തുടർന്ന് താല്‍ക്കാലികമായി നിർത്തിവെച്ച ഡല്‍ഹി മെട്രോ സർവീസും ഇന്റർനെറ്റ് സേവനവും പുനഃസ്ഥാപിച്ചു.
സമരം അവസാനിപ്പിച്ച് ധാരണയായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങള്‍ നീക്കാൻ തീരുമാനിച്ചത്. സർക്കാർ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹി മെട്രോ കോർപ്പറേഷൻ ഇന്ന് രാവിലെ മുതല്‍ സർവീസുകള്‍ പുനരാരംഭിച്ചു. സിജെപിയുടെ പാർലമെന്റ് മാർച്ചിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്ര ഡല്‍ഹിയിലെ പല മെട്രോ സ്റ്റേഷനുകളിലും പ്രവേശനം നിരോധിച്ചിരുന്നു.






