ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തില്‍ കേന്ദ്ര സർക്കാരും കോക്രോച്ച് ജനത പാർട്ടിയും (സിജെപി) തമ്മിലുള്ള നിർണായക ചർച്ച വെള്ളിയാഴ്ച നടക്കും.
ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയില്‍ ഉച്ചയ്ക്ക് 12.30നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
ചർച്ച നിഷ്പക്ഷ വേദിയില്‍ വേണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടത്താൻ തീരുമാനിച്ചതെന്ന് പാർട്ടി അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
അതേസമയം സമരത്തിന് കുരുമുളക് സ്പ്രേയുമായി അടക്കം എത്തിയ ഇരുന്നൂറോളം പേരെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഗുണ്ടാ സംഘങ്ങളും ഉള്‍പ്പെടുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു.
യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദ്യാർത്ഥികള്‍ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പോലീസ് അറിയിച്ചു.






