ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം തുടരുന്നു.
ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും.
കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യപിച്ചത്.
സിജെപിയും പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടരും.
കൊണാട്ട് പ്ലേസില്‍ നിന്ന് ആരംഭിക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി,
മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം എ ബേബി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
കഴിഞ്ഞദിവസം പ്രതിഷേധത്തിനിടയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭാ ചെയര്മാന് അവകാശ ലംഘന നോട്ടീസ് നല്‍കും.






