കോട്ടയം: മഴക്കെടുതിയിൽ കോട്ടയത്ത് ഒരു മരണം കൂടി. 11 വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. തോട്ടയ്ക്കാട് പരിയാരം കാട്ടാംപാക്ക് വീട്ടിൽ ഷിനു കൃര്യന്റെ മകൻ മിലൻ കെ.ഷിനു (11) ആണ് മരിച്ചത്.
ജല ജീവൻ പദ്ധതിക്കായി എടുത്ത കുഴിയിൽ വീണാണ് മരണം. രാവിലെ 10.40നായിരുന്നു അപകടം. കുട്ടിയെ രക്ഷപ്പെടുത്തി മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






