പത്തനംതിട്ട: ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എഎസ്ഐ സുനിൽകുമാർ എ.ജി. (50) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോഴായിരുന്നു സംഭവം.
പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനിൽകുമാറിനെ ഉടനടി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






