തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ പേപ്പാറ അരുവിക്കര ഡാമുകളുടെ ഷട്ടർ ഇന്ന് ഉയർത്തും.
വൈകിട്ട് നാലുമണിക്ക് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റി മീറ്റർ വീതമാണ് ഉയർത്തുക.തുടർന്ന് വൈകിട്ട് അഞ്ചരയ്ക്ക് അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തും.
ഡാമുകളുടെ സമീപപ്രദേശങ്ങളില്‍ ഉള്ളവരും നദിയുടെ കരകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാല്‍, ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററില്‍ നിലനിർത്തുന്നതിനായാണ് ഷട്ടറുകള്‍ ഉയർത്തുന്നതെന്ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ് അറിയിച്ചു.






