കോട്ടയം : വിപണിയിൽ മുട്ട വില വർദ്ധിച്ചതോടെ വീടുകളിൽ അന്യമായി കൊണ്ടിരുന്ന കോഴി വളർത്തൽ വീണ്ടും സജീവമാവുകയാണ്. വൻകിട കമ്പനികളുടെ കോഴിതീറ്റക്ക് വില വലിയ തോതിൽ വർദ്ധിച്ചു എങ്കിലും വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളു൦ പച്ചക്കറി അവശിഷ്ടങ്ങളു൦ കൊടുത്ത് നാട്ടിൻപുറങ്ങളിൽ കോഴിവളർത്താ൦ എന്നുള്ളതു൦ വിപണിയിൽ ഉയർന്ന വില മുട്ടയ്ക്ക് ലഭിക്കുന്നതു മാണ് വീടുകളിലെ കോഴി വളർത്തൽ സജീവമാകാൻ കാരണം .
തടികൊണ്ട് ഉണ്ടാക്കുന്ന കോഴിക്കോടുകൾക്ക് ആവശ്യക്കാർ ഏറിയു൦ കീരി ,മരപ്പട്ടി ,ഉടുമ്പ് കാട്ടുപാക്കാൻ 1കുറുക്കൻ തുടങ്ങിയവയുടെ ഉപദ്രവവ൦ മരക്കുടുകളിൽ വളർത്തിയാൽ പ്രതിരോധിക്കാ൦ എന്നതാണ് കർഷകർ ഇതിലേക്ക് തിരിഞ്ഞത്. വൻകിട മുട്ട കോഴി വളർത്തൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വീടുകളിൽ കോഴി വളർത്തൽ പ്രോൽസാഹിപ്പിക്കാൻ സർക്കാർ ഹാച്ചറികളിൽ കോഴി കുഞ്ഞുങ്ങളുടെ ഉൽപ്പാദന൦ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കു നിവേദന൦ നൽകിയതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു. നിലവിൽ കോഴി കുഞ്ഞുങ്ങൾ കർഷകർക്ക് ലഭിക്കുന്നതിന് വലിയ കാലതാമസ൦ നേരിടുന്നുണ്ട്. ഇതൊഴിവാക്കാൻ നടപടിയുണ്ടാവണമെന്നും ആവശ്യമുയർന്നു.






