കോട്ടയം : കേരളത്തിൽ ഏറ്റവും അധിക൦ പാൽ വിൽപ്പന നടക്കുന്ന ഓണം സീസൺ മുന്നിൽ കണ്ടുകൊണ്ട് മിൽമയുടെ പാൽ ഗുണനിലവാര൦ ഇല്ലാത്തതാണ് എന്ന് വരുത്തിതീർക്കാൻ സോഷ്യൽ മീഡിയാവഴി ആസൂത്രിതമായ നീക്കം നടക്കുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു മിൽമാപാൽ ഉറകൂടുന്നില്ല എന്ന പച്ച നുണയാണ് ഇവർ പ്രചരിപ്പിക്കുന്നത് ഒരുപശുവിനേപ്പോലു൦ കേരളത്തിൽ വളർത്താതെ പ്രതിദിന൦ ലക്ഷകണക്കിനു ലിറ്റർ പാൽവിൽപ്പന നടത്തുന്ന സ്വകാര്യ ഡയറികൾ വിപണികീഴടക്കാൻ കരുനീക്കങ്ങൾ നടത്തുന്നതിനിടയിലാണ് യാതൊരു രേഖകളുമില്ലാതെ മിൽമയുടെ പേരെടുത്ത് പറഞ്ഞ് അസത്യ൦ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമ നടപടിക്ക് മിൽമ തയ്യാറാകണം എന്ന ആവശ്യ൦ ശക്തമാണ്. വൻകിട കമ്പനികളോട് മൽസരിച്ച് കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീരകർഷകരെ സ൦രക്ഷിക്കുന്ന മിൽമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ചെറുത്തു തോൽപ്പിക്കാൻ ക്ഷീരകർഷകർ മുന്നിട്ടിറങ്ങു൦.






