വൈക്കം: പടിഞ്ഞാറെനട ബീച്ച് വഴി തോട്ടുവക്കം കനാല്‍ വഴിയുള്ള തീരദേശ ബൈപാസ് റോഡിന് വഴി തെളിയുന്നു. ഈ റോഡിനെ കുറിച്ച് വിലയിരുത്തുന്നതിന് വേണ്ടി വൈക്കം എംഎല്‍എ കെ.
ബിനിമോന്, വൈക്കം നഗരസഭ അധ്യക്ഷന്‍ അബ്ദുല്‍ സലാം റാവുത്തര്‍, ഉപാധ്യക്ഷ സൗദാമിനി അഭിലാഷ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് സ്ഥലപരിശോധന നടത്തി വിലയിരുത്തി. റോഡ് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ വൈക്കം ടൗണിലെ തിരക്കുകള്‍ ഒഴിവാക്കി ബൈപ്പാസ് റോഡ് വഴി ചേര്‍ത്തല, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ്, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്ക്ക്ഗതാഗതം സുഗമമാകും
അതുകൂടാതെ തന്നെ ഒട്ടനവധി ടൂറിസം പദ്ധതികള്‍ക്ക് ഈ തീരദേശ ബൈപാസ് റോഡ് വരുന്നതോടുകൂടി തിരിതെളിയുകയും ചെയ്യും. തീരദേശ റോഡ് മാക്കേക്കടവ് പാലത്തിനോട് ചേരുന്നതോടൊപ്പം ഒട്ടനവധി വികസന നേട്ടങ്ങള്‍ക്കും കോവിലകത്തും കടവ് മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള വ്യാപാരം മേഖല മെച്ചപ്പെടുത്തുവാനും സാധിക്കും
നഗരസഭ സ്റ്റാന്‍ന്റിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീത പുരുഷന്, കൗണ്‍സിലര്‍മാരായ പി ഡി പ്രസാദ്, വി അനൂപ്, മാധുരി, രതിമോള്‍ മഹേശന്, അംബിക രാജേന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.






