കോട്ടയം: പ്രൊ.സി.ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷൻ മൂന്നാം അനുസ്മരണ സമ്മേളനവും നടനും നിർമ്മാതാവുമായ പ്രേംപ്രകാശിന് 25000 രൂപയും ശിൽപ്പവുമടങ്ങുന്ന. പ്രൊ.ഓമനക്കുട്ടൻ പുരസ്ക്കാര സമർപ്പണവും 26ന് വൈകിട്ട് 5ന്കെപിഎസ്
മേനോൻ ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ജലസേചനമന്ത്രി മോൻസ് ജോസഫ് പ്രേംപ്രകാശിന് പുരസ്ക്കാരം നൽകും. നാട്ടകം
സുരേഷ് എം.എൽഎ ,മുൻ മന്ത്രി വി .എൻ.വാസവൻ, നഗരസഭാ ചെയർമാൻ എം.പി സന്തോഷ്കു മാർ, സുരേഷ് കുറുപ്പ്, സംവിധായകൻ ജോഷി മാത്യൂ,അഡ്വ.വി.ബി ബിനു,ഫാ.തോമസ്
പുതുശ്ശേരി,ചിത്രകൃഷ്ണൻകുട്ടി ,ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ, കൺവീനർ
എം.ജി ശശിധരൻ ,മംഗളം തമ്പാൻ, എന്നിവർ പ്രസംഗിക്കും പ്രേംപ്രകാശ് മറപടി പ്രസംഗം നടത്തും 4 മുതൽ കുട്ടികളുടെ ലൈബ്രറി 'കുട്ടിപാട്ടുകൂട്ടം'
അവതരിപ്പിക്കുന്നസംഗീതസായാഹ്നവും അരങ്ങേറും.






