ലിസ്ബണ്‍: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീം ക്യാമ്പ് വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പോർച്ചുഗല്‍ പരിശീലകൻ ജോർജ് ജീസസ്.
ക്രിസ്റ്റ്യാനോയോട് മാപ്പ് പറയുമോ എന്ന ചോദ്യത്തിന് താൻ എന്തിന് മാപ്പുപറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ അദ്ദേഹം താനാണ് പരിശീലകനെന്നും തനിക്ക് ഇഷ്ടമുള്ളവരെ ടീമിലെടുക്കുമെന്നും വ്യക്തമാക്കി.
നോർവെയ്ക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എന്തിനാണ് മാപ്പ് പറയുന്നത്? മാപ്പ് പറയാനുള്ള കാരണമെന്താണ്? എല്ലാത്തിനും കാരണം താരത്തിന്റെ വാം-അപ്പാണ്. ആ തീരുമാനത്തിനും സംഭവിച്ച കാര്യങ്ങള്‍ക്കും ഞാൻ ഉത്തരവാദിയാണ്. പക്ഷേ എന്തിനാണ് മാപ്പ് പറയുന്നത്. ആരോട്? ഇത് വലിയ തമാശയാണ്'- ജോർജ് ജീസസ് പറഞ്ഞു.






