പതിയാരക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കില്‍ പിന്തുടർന്നെത്തി കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്.
തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ പിടിയിലായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കില്‍ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു. പുറത്തും കഴുത്തിലും ചെവിയിലും കുത്തേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.






