ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജിലെ സെന്റർ ഫോർ എൻവയോണ്‍മെന്റല്‍ എജുക്കേഷൻ ആൻഡ് റൂറല്‍ ഡെവലപ്മെന്റ് (CEERD) ഏർപ്പെടുത്തിയ 2026-ലെ പരിസ്ഥിതിമിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
സ്ഥാപന വിഭാഗത്തില്‍ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജും വ്യക്തിഗത വിഭാഗത്തില്‍ തിരുവല്ലയിലെ പ്രൊഫ. കെ. പി. മാത്യുവും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പരിസ്ഥിതി വിദ്യാഭ്യാസം, സംരക്ഷണം, പരിപാലനം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി CEERD 2009-ല്‍ ഏർപ്പെടുത്തിയതാണ് പരിസ്ഥിതിമിത്ര പുരസ്കാരം.
അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടില്‍ പിതാവ് ഉദ്ഘാടനം ചെയ്ത
ചടങ്ങില്‍ കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പരമ്പെട്ട് അധ്യക്ഷത വഹിച്ചു. തദവസരത്തില്‍
അഭിവന്ദ്യ പിതാവിനെ കോളേജ് മാനേജർ
പൊന്നാട അണിയി സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷിബി മാത്യു, CEERD സ്ഥാപക ചെയർമാനും മുൻ പ്രിൻസിപ്പലുമായ പ്രൊഫ. വി. പി. തോമസ്കുട്ടി, കോളേജ് പ്രിൻസിപ്പല്‍ ഡോ. സിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് കോളേജിന്റെ ഗവേഷണ ജേർണലായ Aureole അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടില്‍ പിതാവ് കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പരമ്പെട്ടിലിന് നല്കി പ്രകാശനം ചെയ്തു.
2001-ല്‍ സ്ഥാപിതമായ CEERD പരിസ്ഥിതി വിദ്യാഭ്യാസം, ബോധവല്‍ക്കരണം, ഗ്രാമവികസനം, സുസ്ഥിര വികസന പ്രവർത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്നു.
വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുകയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
കോളേജ് ബർസർ റെവ. ഫാ. എബിൻ എറപ്പുറത്ത്, വൈസ് പ്രിൻസിപ്പല്‍ ഡോ. തോമസ് കെ സി, CEERD എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിൻസ് ജോസഫ്,
സെക്രട്ടറി ആശ രാജു, ജോയിന്റ് സെക്രട്ടറി ഡോ. ക്രിസ്റ്റി ഫിലിപ്പ്, എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.





