ഏറ്റുമാനൂർ : അതിരമ്പുഴ ലയാ ബാറിലുണ്ടായ കത്തിക്കുത്ത് കേസിൽ ശിക്ഷ വിധിച്ച് കോടതി. മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടാകുകയും തുടർന്നുണ്ടായ സംഘർഷത്തിൽ അജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതാണ് കേസ്. കേസിലെ ഒന്നാം പ്രതിക്ക് നാലുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പുതുശ്ശേരി വീട്ടിൽ സുബിൻ ബെന്നിയെയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി സുഭാഷ് എസ് ശിക്ഷിച്ചത്. 2019 ഒക്ടോബർ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിരമ്പുഴ ലയാ ബാറിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് നടന്ന സംഘർഷത്തിലാണ് അജിത്തിന് കുത്തേറ്റത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന എജെ തോമസ്, നിർമ്മൽ ബോസ്, എ അൻസാരി എന്നിവർ അന്വേഷണം നടത്തി. തുടർന്ന് രാജേഷ് സിആർ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 26 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു, അഡ്വ. സിദ്ധാർത്ഥ്, അഡ്വ. അഖിൽ എന്നിവർ ഹാജരായി.






