തിരുവനന്തപുരം: ഒരു രാജ്യത്തെ ഭരണഘടന ജനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അവ കടലാസ് കഷണങ്ങളെന്ന് ആർ ശ്രീലേഖ.
നമ്മുടെ ഭരണഘടനയിൽ പ്രാധാന്യം നൽകിയിരിക്കുന്നത് ജനങ്ങൾക്ക്.
ഭാരതം എന്നത് മതേതരത്വം തന്നെയാണ്.
മതേതരത്വം എന്ന വാക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അന്ന് തന്നെ പലരും ചോദ്യം ചെയ്തിരുന്നു.
മതേതരത്വം എന്ന വാക്കിന് ചിലർ ചില വ്യാഖ്യാനങ്ങൾ കൊണ്ടുവന്നു. അതോടെ സമത്വവകാശം പലപ്പോഴും ഹനിക്കപ്പെട്ടു.
സംവരണം അടക്കം കൊണ്ടുവന്നത് ഇതിന് പിന്നാലെ. ഭരണഘടന ചൈനയിലെ റെഡ് ബുക്ക് പോലെ ഉയർത്തിക്കൊണ്ട് നടക്കേണ്ട ഒന്നല്ല.
രാഹുൽഗാന്ധി ചെയ്യുന്നത് അതാണ്. ഭരണഘടന ഭഗവത്ഗീത പോലെ പവിത്രമായി സംരക്ഷിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
റെഡ് ബുക്ക് പോലെ ഭരണഘടന ഉയർത്തിപ്പിടിച്ച് നടക്കുന്ന ചിലരുണ്ട്.
ഭരണഘടനയുടെ ആമുഖത്തെ മാറ്റിയത് ആരാണ്. എന്തായിരുന്നു അതിന് പിന്നിലെ ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ മാറ്റിയത് കോൺഗ്രസ് പാർട്ടി മാത്രമാണ്.
70 കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ ഭരണഘടന അവകാശങ്ങൾ ലംഘിച്ചത് കോൺഗ്രസ് ആണ.മതേതരത്വവും സോഷ്യലിസവും എന്തിനാണ് കൊണ്ടുവന്നത്.
മതത്തിന്റെ പേരിൽ ആർക്കും പ്രത്യേക പരിഗണന കൊടുക്കാൻ പാടില്ല എന്നാണ് ഭരണഘടന പറയുന്നത്.






