വൈക്കം: ജനകീയ പ്രശ്നങ്ങളിൽ ശക്തമായ നിലപാടു സ്വീകരിച്ചു പ്രവർത്തിക്കുന്ന സി എം പി കേരള രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്ന് സി എം പി സംസ്ഥാന സെക്രട്ടറി കെ.സുരേഷ് ബാബു. സി എം പി വൈക്കം ഏരിയ സമ്മേളനം വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി പി എം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഫാസിസ്റ്റ് ജനാധിപത്യവിരുദ്ധ നയങ്ങളും അഴിമതിയും മൂലം നാശോന്മുഖമാകുകയാണെന്നും കേരള രാഷ്ട്രീയത്തിൽ സി എംപിയുടെ പ്രസക്തി വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ. രഘുവരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി തമ്പി ചന്ദ്രനുംറിപ്പോർട്ട് ഏരിയ സെക്രട്ടറി കെ. ഗിരീഷും അവതരിപ്പിച്ചു. അഡ്വ. എ.രാജീവ്, എൻ.എ. മത്തായി, കെ.കെ. മോഹനൻ, ഷാജി ഫിലിപ്പ്, ജിജിഭാസ്കർ, റാണിമോഹൻ, പി.ടി. ഷാജിമോൻ , എം.കെ.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു






