ഡൽഹി: സിജെപി നേതാക്കളായ അശുതോഷ് റാങ്കെയുടെയും സൗരവ് ദാസിന്റെയും ജാമ്യം പരിഗണിച്ചില്ല. ഇരുവരും ജയിലില്‍ തുടരും.
ഭീഷണി സന്ദേശം ലഭിക്കുന്നു എന്ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നില്‍ സിജെപി ആണെന്ന് പൊലീസ് ആരോപിച്ചു.
ഇക്കാര്യം അന്വേഷിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.
ജാമ്യ വ്യവസ്ഥ മുറുക്കി തുടര്‍ പ്രതിഷേധങ്ങളില്‍ നിന്ന് നേതാക്കളെ വിലക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് സിജെപി വ്യക്തമാക്കി.
ഡൽഹി പൊലീസിലെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ ചുമതല നല്‍കിയിരിക്കുന്നത്.
സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു പരാമര്‍ശം പോലും ഒരു വര്‍ഷത്തേക്ക് പാടില്ലെന്ന ജാമ്യ വ്യവസ്ഥ പ്രതിഷേധക്കാരെ നിശബ്ദമാക്കാനാണെന്നാണ് ആക്ഷേപം. പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്കേ പ്രതികരിച്ചു.






