ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ സിജെപിയെ ഇപ്പോഴും ഭയക്കുന്നുവെന്ന് സിജെപി നേതാവ് സൗരവ് ദാസ്. വിദേശത്ത് സിജെപി മുന്നേറ്റം അവതരിപ്പിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും തന്നെ എയര്‍പോര്‍ട്ടില്‍ തടഞ്ഞത് ഭയം കാരണമെന്നും എന്തൊക്കെ ചെയ്താലും യുവാക്കളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും സൗരവ് ദാസ് പറഞ്ഞു.
സിജെപി നേതാക്കള്‍ക്ക് എതിരെ ഒന്നും കണ്ടെത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നീരവ് മോദിക്കും വിജയ് മില്യക്കും രാജ്യം വിടാന്‍ അവസരം നല്കിയവരാണ് സിജെപിയെ തടയുന്നത്. കേന്ദ്രമന്ത്രിമാരെ ആരെയും വിദേശ സര്‍വ്വകലാശാലയിലേക്ക് വിളിക്കുന്നില്ല. യുവാക്കളെ വിദേശത്തേക്ക് പോകാന്‍ ഇവര്‍ അനുവദിക്കുന്നുമില്ല. രാജ്യത്തിന് മുഴുവന്‍ സമയ വിദ്യാഭ്യാസ മന്ത്രി ഇല്ല, അധിക ചുമതലയായാണ് പ്രല്‍ഹാദ് ജോഷിക്ക് വകുപ്പ് നല്കിയിരിയിരിക്കുന്നതെന്നും ആരോപണമുയർന്നു.
വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പാണ് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. ജനനതീയതി സംബന്ധിച്ച് അവ്യക്ത ഉണ്ടെന്നാണ് ഇമെയിലൂടെ അറിയിച്ചത്. മറുപടി നല്കുന്നതില് തനിക്ക് ഒരു പ്രയാസവും ഇല്ല. എന്നാല്‍ ബോധപൂര്‍വ്വം ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് ശ്രമം. തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണ് എന്നും സൗരവ് ദാസ് പറഞ്ഞു.






