ന്യൂഡൽഹി : സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ കോക്രോച്ച് ജനത പാർട്ടി. ഇതിന്റെ ഭാഗമായി സംഘടനാ വിപുലീകരണം പ്രഖ്യാപിച്ചു. പുതിയ ദേശീയ നേതൃത്വവും സോണൽ കോർഡിനേഷൻ കമ്മിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ, നോർത്ത് സോൺ എന്നിവയാണ് പ്രഖ്യാപിച്ചത്.
താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നതും ഏകോപനം മെച്ചപ്പെടുത്തുന്നതുമാണ് ലക്ഷ്യം. ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്നതും ലക്ഷ്യമിട്ടാണ് സംഘടനാ വിപുലീകരണം.
സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സഹ-കൺവീനർമാരായും ആഫ്രീൻ നവാസിനെ ദേശീയ സെക്രട്ടറിയായും തീരുമാനിച്ചു. അഞ്ച് സംഘടനാ ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ദേശീയ വക്താക്കളെയും സിജെപി പ്രഖ്യാപിച്ചു.
രേഖാ ശർമ്മ, അക്ഷയ് ഷിൻഡെ, പ്രേം ആകാശ്, അനം ഉസ്മ, ബാലകൃഷ്ണ ശുക്ല എന്നിവരെ സംഘടനാ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. സുധീർ സംഗ്വാൻ, സിദ്ധാന്ത് ഭരദ്വാജ് എന്നിവരാണ് പുതിയ ദേശീയ വക്താക്കൾ.






