കോട്ടയം: സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഒക്ടോബർ 18ന് വൈകിട്ട് അഞ്ചിന് വടവാതൂരിൽ നടക്കും. നവംബർ 6 മുതൽ 9 വരെ കോട്ടയത്താണ് സി.ഐ.ടി.യു.വിന്റെ 16-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്.

സി.ഐ.ടി.യു. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ വി.എൻ. വാസവൻ വടംവലി മത്സരം ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ നിർവഹിക്കും. പരിപാടിയുടെ ചെയർമാനായി പി.കെ. ഓമനക്കുട്ടനും കൺവീനറായി കെ.ജെ. ജയകുമാറും ട്രഷററായി പി.ആർ. രതീഷും പ്രവർത്തിക്കുന്നു.
പരിപാടിയിൽ സഖാക്കൾ പി.എൻ. ബിനു, പി.എം. ജോസഫ്, ചന്ദ്രജി വി.സി., രാജി പി. ജോയ്, ഉഷ വേണുഗോപാൽ, സജിത്ത് പി. സദൻ, വി.വി. ശശിമോൻ, കെ. പ്രകാശൻ എന്നിവർ പങ്കെടുക്കും.
തൊഴിലാളികൾക്കിടയിൽ കായികാവബോധം വളർത്തുന്നതിനും കേരളത്തിന്റെ പരമ്പരാഗത കായിക ഇനമായ വടംവലിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9847952476, 9447661495, 9447571030






