തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നേരിട്ട തിരിച്ചടിയിൽ രമ്യ ഹരിദാസ് എംഎൽഎയെ കുറ്റപ്പെടുത്തി എസ് സജാദ്. തോൽവിക്ക് ഉത്തരവാദി രമ്യയാണെന്നും എംഎൽഎയുടെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും സജാദ് ആരോപിച്ചു.
ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ് സജാദ്. എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രമ്യ ഹരിദാസ് എംഎൽഎയെ താക്കീത് ചെയ്തിരുന്നു.
ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 395 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണു ജയിച്ചത്.
ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യുഡിഎഫിനു നഷ്ടമായി. ഇവിടെ എൽഡിഎഫിലെ രമ്യ തുളസി 440 വോട്ടും യുഡിഎഫിലെ അജന്ത ഷിജി 301 വോട്ടുമാണ് നേടിയത്.






