ഇടുക്കി: അടിമാലിയില്‍ ഒരുവയസ്സ് മാത്രം പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം.
പെയിൻ്റിന് ചേർക്കുന്ന തിന്നർ അകത്തുചെന്ന് കുഞ്ഞുങ്ങള്‍ അവശനിലയിലായെന്ന് മാതാപിതാക്കള്‍.
വലിയകാട്ടില്‍ അഫ്സല് സാന്ദ്ര ദമ്പതികളുടെ ഒരുവയസ്സ് പ്രായമുള്ള ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നർ താഴെ വീണെന്നും ഇത് അബദ്ധവശാല്‍ കുട്ടികള്‍ കഴിച്ചെന്നുമാണ് അമ്മ നല്കിയ മൊഴി.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ തിന്നർ സൂക്ഷിച്ച പാത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അടിമാലി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തത വരൂ.






