തിരുവനന്തപുരം: തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോട് അനുബന്ധിച്ചു നീന്തൽ മത്സരം നടക്കുന്ന വേദിയുടെ മേൽക്കൂര തകർന്നുവീണു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റ സംഭവത്തിൽ
ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കായിക മേളയുടെ നടത്തിപ്പിൽ വിദ്യാർഥികൾ നേരിടേണ്ടിവന്ന ദുരവസ്ഥയെപ്പറ്റി നിരവധി വാർത്തകളാണ് വന്നിരിക്കുന്നത്.
തികഞ്ഞ അനാസ്ഥയാണ് സംഘാടകരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ചുമതലയുള്ള അധ്യാപകരുടെ ഭാഗത്തു നിന്നു നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ പൊലിസ് മേധാവി, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ,
ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടി.






