കോട്ടയം :കോഴീഫാമുകളിൽ വിലകുറഞ്ഞിട്ടു൦ വിലകുറക്കാതെ കച്ചവടക്കാർ അധികലാഭ൦ എടുത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
നൂറ്റിഅൻപത്തിരണ്ട് രൂപമാത്രം ഉണ്ടായിരുന്ന കോഴിഫാംവില രണ്ടു ദിവസ൦ മുൻപ് പത്തു രൂപ കുറഞ്ഞ് നൂറ്റിനാൽപത്തിരണ്ടായി. എന്നാൽ കച്ചവടക്കാർ വിൽപ്പന നടത്തുന്നതു നൂറ്റിതൊണ്ണുറ്റി എട്ടു രൂപയ്ക്കാണ് . നിലവിൽ ഒരുകിലോ കോഴിയിൽ കച്ചവടക്കാർ അധികമായി വാങ്ങുന്നത് അൻപതുരൂപായ്ക്ക് അടുത്താണ് . ഇത് കൊള്ളയാണന്ന് എബി ഐപ്പ് ആരോപിച്ചു.
കോഴിതീറ്റ വില പിന്നേയു൦ വർദ്ധിച്ചതോടെ കർഷകർ പ്രതിസന്ധിയിലായി. ഇന്നുമുതൽ ചാക്കിന് രണ്ടായിരത്തി നാനൂറിൽ എത്തിയിരിക്കുന്നു .ഉൽപ്പാദന ചിലവിൽ മുപ്പതു ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കർഷകർ കോഴിവളർത്തുന്നതിന്റെ എണ്ണവു൦ കുറച്ചു . വിപണിയിൽ കച്ചവടം കുറഞ്ഞതോടെ അധിക വില ഈടാക്കി ലാഭം നേടുകയാണ് കച്ചവടക്കാർ .






