തിരുവല്ല :
നാലുമാസം പിന്നിട്ട കേരളത്തിന്റെ പുതിയ സർക്കാർ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനങ്ങൾ നടത്തുകയാണ് ഇതിലെല്ലാം കൃത്യമായ സംവരണം പാലിച്ച് പട്ടിക വിഭാഗ ജനതയോട് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കപ്പെടുവാൻ ബാധ്യസ്ഥരാണന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന മഹിളാ ഫെഡറഷൻ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടുക്കുന്നിൽ സുരേഷിനെ പരിഗണിക്കണം എന്നുള്ള പ്രമേയം പാസാക്കി.
അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡയറ്റ് ഹാളിൽ
മഹിളാ യുവജന സംസ്ഥാന സമ്മേളനം വിവിധ സെമിനാറുകളും കൺവെൻഷനുകളും നടത്തി. സമാപന സമ്മേളനം മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സിജാ മനോജ് അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രിയും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പദ്ധതികളുടെ ഉദ്ഘാടനം തിരുവല്ല എംഎൽഎ വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് എം കെ അപ്പുക്കുട്ടൻ, ജനറൽ സെക്രട്ടറി ഡോ.കല്ലറ പ്രശാന്ത്,
അഡ്വ. ജനു മാത്യു, സോമൻ താമരച്ചാൽ.മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ലതാ സുരേന്ദ്രൻ, യുവജന വിഭാഗം നേതാക്കളായ ആദർശ്, അഖിൽ റെജി, സഭാ സംസ്ഥാന നേതാക്കന്മാരായ കെ കുട്ടപ്പൻ, പി.ജി അശോക് കുമാർ, തങ്കച്ചൻ മ്യാലിൽ,കെ സി.മനോജ്,രാജേഷ് മുടിമല, വി.എസ് കുട്ടപ്പൻ, രതീഷ് മുട്ടപ്പള്ളി,
കെ. ടി.ശശി തകിടിയിൽ, ആനന്ദൻ ചാലക്കുഴി,
ആദിത്യ സാജൻ എന്നിവർ പ്രസംഗിചു.
മഹിളാ യുവജന സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു.






