കണ്ണൂർ: പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തില്‍ സിപിഐഎം നേതാവ് ടി ഐ മധുസൂദനനെതിരെ കേസ്. ഭീഷണിപ്പെടുത്തല്‍, സമാധാനം അന്തരീക്ഷം തകർക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
ധനരാജ് വധക്കേസ് വിധി വന്നതിന് പിന്നാലെ പയ്യന്നൂരില്‍ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ വെല്ലുവിളി. വി കുഞ്ഞികൃഷ്ണൻ എംഎല്‍എയെ രാഷ്ട്രീയ നപുംസകമെന്നു അധിക്ഷേപിച്ച മധുസൂദനൻ ധനരാജ് വധ കേസില്‍ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതിയെയും വെറുതെ വിട്ടില്ല. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകള്‍ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കല്പ്പത്തോണിയില് യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.
പിന്നാലെ കലാപാഹ്വനം അനുവദിക്കില്ലെന്നു വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി കേസെടുക്കാൻ റൂറല്‍ എസ്പിക്ക് നിർദേശം നല്കി.ധനരാജ് വധ കേസില്‍ 16പ്രതികളെ വെറുതെ വിട്ടത് സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ എതിർവികാരം നിലനില്‍ക്കുമ്പോഴാണ് മധുസൂദനന്റെ പ്രസംഗം.






