ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ ടിവികെ എംഎല്‍എയ്ക്കെതിരെ കേസെടുത്തു കള്ളക്കുറിച്ചി പൊലീസ്.
അരുള്‍ വിഘ്നേഷിനെതിരെ ഇന്നലെ സ്ത്രീ പരാതി നല്‍കിയതോടെ ആണ് നടപടി. കേസെടുത്തതായി മദ്രാസ് ഹൈക്കോടതിയില്‍ രാവിലെ സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസില്‍ എംഎല്‍എയെ സംരക്ഷിക്കാൻ തുടക്കം മുതല്‍ ശ്രമിച്ച വിജയ് സർക്കാരിന് കോടതി ഇടപെടല്‍ കനത്ത പ്രഹരമാണ്. ചീഫ് സെക്രട്ടറിക്കും ശുചീകരണ തൊഴിലാളിക്കും ഒരേ സുരക്ഷ നല്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് താക്കീതും നല്കി. ജൂലൈ 31ന് വിവരം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ നടപടി എടുക്കാതിരുന്നതെന്നും കോടതി ചോദിച്ചു. കേസ് ഇനി പരിഗണിക്കുന്ന 27ന്, ഐസിസി രൂപീകരിച്ച് റിപ്പോർട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. എംഎല്‍എയുടെ വീട്ടില്‍ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മറ്റ് നടപടികളിലേക്ക് നീങ്ങുമോ എന്ന് വ്യക്തമല്ല.






