പാലക്കാട്: വിവാഹത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാർ അപകടത്തില്‍പ്പെട്ട് പാടത്തേയ്ക്ക് മറിഞ്ഞു. പാലക്കാട് തിരുമിറ്റക്കോടാണ് സംഭവം. ബിഎംഡബ്ള്യു കാറാണ് അപകടത്തില്‍പ്പെട്ടത്.
പാലത്തില്‍ നിന്ന് കാർ നിയന്ത്രണംവിട്ട് സമീപത്തെ മരത്തിലിടിച്ചതിനുശേഷം പാടത്തേയ്ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാര പരിക്കുകളുണ്ട്.






