കുമരകം: കുമരകത്തെ മികച്ച വാഗ്മിയും കലാ- സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യവും കുമരകം കലാഭവൻ വൈസ് പ്രസിഡണ്ടുമായിരുന്ന പി എസ് സദാശിവന് ഹൃദയാഞ്ജലിയായി കുമരകം കലാഭവൻ ഹാളിൽ നാളെ വൈകുന്നേരം 5.30 മണിക്ക് അനുസ്മരണ യോഗം ചേരും. അനുസ്മരണ യോഗം കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഗോപി ഉദ്ഘാടനം ചെയ്യും.കുമരകം കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
പി ഐ എബ്രഹാം, കെ.ജി ബിനു,
സലീമ ശിവാത്മജൻ, കലാഭവൻ ഭാരവാഹികൾ തുടങ്ങിയവർ അനുസ്മരണം നടത്തുമെന്ന് കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി അറിയിച്ചു






