കോട്ടയം: നവംബർ 3 മുതൽ നടത്താൻ പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ചർച്ചയുടെ തീരുമാനപ്രകാരം സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ്സുകൾ വാടകയ്ക്ക് ഏറ്റെടുക്കാൻ കെഎസ്ആർടിസി ധാരണയായി . വാടക എത്രയെന്ന് പിന്നീട് തീരുമാനിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്നത്തെ ചർച്ചയുടെ തീരുമാനം അനുസരിച്ച് കെഎസ്ആർടിസി ഏറ്റെടുക്കുന്ന സ്വകാര്യ ബസുകൾ ഓടിക്കുന്നത് ബസ് ഉടമയുടെ ഡ്രൈവറാണ്. കണ്ടക്ടർ കെ എസ് ആർടിസിയുടേതായിരിക്കും. വരുമാനവും കെ എസ് ആർടിസിക്ക് .ഡീസലും മെയിന്റനസും ബസ് ഉടമകൾ തന്നെ നിർവഹിക്കും.
കേരളത്തിലെ 12000 ത്തോളം ബസുകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ് ഓടുന്നത്. ഇതെല്ലാം കെ എസ് ആർടിസി ഏറ്റെടുക്കേണ്ടിവരും. ട്രാൻസ്പോർട്ട് കമീഷണർ ഓഫീസിലായിരുന്നു ചർച്ച
കേരളാ സ്റ്റേറ്റ് ബസ് ഓപ്പറേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി ഗതാഗത മന്ത്രി
ഇന്നു നടത്തിയ ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
1) സ്റ്റേജ് കാരിയേജ് ബസ്സുകൾ കെഎസ്ആർടിസി വെറ്റ് ലീസിന് എടുക്കാൻ ധാരണയായി.
2) ബസ് സർവീസ് ഒരു വ്യവസായമായി അംഗീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും .
3) ബസുകളുടെ കാലപരിധി വർദ്ധിപ്പിക്കാനുള്ള പത്മകുമാർ കമ്മീഷൻ ശുപാർശ നിയമാനുസൃതം നടപ്പിലാക്കും
4) ഒരു ബസ് ഉടമസ്ഥന് തൻ്റെ സർവീസ് മറ്റൊരാൾക്ക് നിയമാനുസൃതം കൈമാറുന്നതിനുള്ള തടസ്സങ്ങൾ നീക്കും.
5) ബസ് ഉടമസ്ഥരുടെ സംഘടന പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ അവരുടെ ഉൾപ്പെടുന്ന ഒരു സ്ഥിരം സമിതി രൂപീകരിക്കും . പ്രതിനിധികൾ
ഫെഡറേഷൻ സംസ്ഥാന സിസ്റ് ഹംസ ഏഴി കുന്നേൽ, വൈസ് പ്രസിഡന്റ് സത്യൻ, ജോ സെക്രട്ടറി
പാലമുറ്റത്ത് വിജയൻ , ട്രഷറർ എം.എസ്. പ്രേംകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.






