പ്രായമാകുന്നതുമൂലമുണ്ടാകുന്ന ദോഷഫലങ്ങളെ തടയാൻ സഹായിക്കുന്ന തലച്ചോറിന് സംരക്ഷണം നല്കുന്ന പോഷകങ്ങള്‍ ചില ഭക്ഷണങ്ങളിലുണ്ട്.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ കുറിച്ചാണ് ഇനി പറയുന്നത്.
പ്രായമാകുന്നതുമൂലമുണ്ടാകുന്ന ദോഷഫലങ്ങളെ തടയാൻ സഹായിക്കുന്ന തലച്ചോറിന് സംരക്ഷണം നല്കുന്ന പോഷകങ്ങള്‍ ചില ഭക്ഷണങ്ങളിലുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ കുറിച്ചാണ് ഇനി പറയുന്നത്.
ഇലക്കറികള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ വാർദ്ധക്യ പ്രക്രിയയെ 11 വർഷത്തോളം വൈകിപ്പിക്കുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. ദിവസവും ഒരു കപ്പ് പച്ചയായോ അല്ലെങ്കില്‍ അര കപ്പ് വേവിച്ചോ ഇലക്കറികള്‍ കഴിക്കാൻ ശ്രമിക്കുക. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള, തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന പല പോഷകങ്ങളും കൊഴുപ്പില്‍ ലയിക്കുന്നവയാണ്. അതിനാല്‍, ഒലിവ് ഓയില്‍, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുമ്പോള്‍ ശരീരത്തിന് ഈ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാൻ സാധിക്കും.
മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയ ബ്ലൂബെറികള്‍ കഴിക്കുന്നത് ഡിമെൻഷ്യ, അല്‍ഷിമേഴ്സ് രോഗം എന്നിവ തടയാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും.
ശരീരത്തിലുണ്ടാകുന്ന നീർവീക്കം തലച്ചോറിന് ദോഷകരമാണ്. സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നീർവീക്കത്തെ തടയാനുള്ള മികച്ച കഴിവുണ്ട്. വിഷാദരോഗം, എ.ഡി.എച്ച്.ഡി (ADHD), ഡിമെൻഷ്യ, അല്‍ഷിമേഴ്സ് രോഗം എന്നിവയെ നേരിടാൻ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിച്ചേക്കാമെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പയർവർഗ്ഗങ്ങളില്‍ ഫോളേറ്റും ബി-വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ചുരുങ്ങല്‍ തടയാനോ അതിന്റെ വേഗത കുറയ്ക്കാനോ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് തരം പയർവർഗ്ഗവും കഴിക്കാം. അവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. കടല, വെള്ളപ്പയർ, കറുത്ത പയർ എന്നിവ സാലഡുകളില്‍ ചേർത്ത് കഴിക്കുക. പയർവർഗ്ഗങ്ങളില്‍ അടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള ലയിക്കുന്ന നാരുകള്‍ , കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ അതിലുള്ള ഗുണകരമായ പോഷകങ്ങള്‍ (ഫ്ലേവനോയിഡുകള്) തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ ഉടൻ തന്നെ സഹായിക്കുന്നു. രക്തക്കുഴലുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു. ഈ നൈട്രിക് ഓക്സൈഡിന് വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്.
കാപ്പിയും ചായയും രക്തക്കുഴലുകളില്‍ കാല്‍സ്യം അടിയുന്ന പ്രക്രിയയെ കുറയ്ക്കാൻ സഹായിക്കും. കാപ്പിയെ അപേക്ഷിച്ച് കഫീന്റെ അളവ് കുറവായതിനാല്‍ ചായ ഇതിന് കൂടുതല്‍ അനുയോജ്യമാണ്. കൂടാതെ, ചായയില്‍ 'തീനൈൻ' (theanine) എന്ന ഫൈറ്റോകെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് മനസ്സിന് ശാന്തതയും അതേസമയം ഉന്മേഷവും നല്കുന്നു. കൂടാതെ, സന്തോഷം നല്കുന്ന തലച്ചോറിലെ രാസവസ്തുവായ 'ഡോപാമൈന്റെ' (dopamine) അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.






