മലപ്പുറം: വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങള്‍ നടത്തിയ യൂട്യൂബർക്കെതിരെ പരാതി നല്കി യൂത്ത് ലീഗ്.
മലപ്പുറം പൊലീസിലാണ് പരാതി നല്‍കിയത്. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.
തിരുവനന്തപുരത്തെ പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു.
യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങല്‍ ആണ് പരാതി നല്‍കിയത്






