മുംബയ്: ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയ്ക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തില്‍പ്പെട്ടയാളാണെന്ന് അവകാശപ്പെട്ട് ഒരാളുടെ ഭീഷണി സന്ദേശം.
കോടികള്‍ ആവശ്യപ്പെട്ടാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. സന്ദേശം അയച്ചയാളുടെ ശബ്ദം പൊലീസ് നിലവിലുള്ള ശബ്ദരേഖകളുമായി താരതമ്യം ചെയ്ത് പരിശോധിച്ചുവരികയാണ്.
നടൻ തുഷാർ കപൂറിനും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ആയുഷ്മാൻ ഖുറാനയ്ക്കും ഭീഷണിയുണ്ടായിരിക്കുന്നത്.
'ഹാരി ബോക്സർ' എന്ന പേരിലാണ് തുഷാർ കപൂറിന് സന്ദേശം ലഭിച്ചത്. എന്നാല്‍, ഈ ശബ്ദസന്ദേശം പൊലീസ് പരിശോധിച്ചപ്പോള്‍ അവരുടെ കൈവശമുള്ള ഹാരി ബോക്സറുടെ ഔദ്യോഗിക ശബ്ദരേഖകളുമായി പൊരുത്തപ്പെട്ടില്ല.
ഇതോടെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പണം തട്ടാനുള്ള ശ്രമമാണോ നടന്നതെന്ന സംശയം ശക്തമാകുകയായിരുന്നു.






