തിരുവനന്തപുരം: രാത്രി ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ
നഗരസഭ കൗൺസിലർ സുഗതൻ്റെ സഹോദരൻ പൊലീസ് പിടിയിൽ.
സന്ദീപ് ആണ് പിടിയിലായത്.
ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രജ്ഞിത്ത് കൊലക്കേസിലെ സാക്ഷിയുടെ വീട്ടിലാണ് അതിക്രമിച്ചു കയറിയത്.
ഇതിൽ പ്രതിഷേധിച്ച് ബിജെപി വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോഴാണ് സുഗതൻ്റെ സഹോദരനെ പൊലീസ് പിടികൂടിയത്.
മദ്യ ലഹരിയിലായിരുന്ന സന്ദീപ് മുൻ പരിചയക്കാരൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയതാണെന്ന് പൊലിസ് പറയുന്നു.
വഞ്ചിയൂർ പൊലിസാണ് കേസെടുത്തത്.






