കോട്ടയം : സാംബവ സഭാംഗങ്ങളുടെ വിദ്യാഭ്യാസം, ഭൂമി ലഭിക്കുന്നതിനുവേണ്ടിയും അടച്ചുറപ്പുള്ള വീട് ലഭ്യമാകുന്നതിന്
ഉൾപ്പെടെയുള്ള എല്ലാ വികസനങ്ങൾക്കും ആരംഭം കുറിച്ചത് ശ്രീ കാവാരിക്കുളം കണ്ടൻ കുമാരൻ ആണെന്ന് മുൻ കേന്ദ്ര മന്ത്രി അഡ്വ.ജോർജ് കുര്യൻ പറഞ്ഞു.
ശ്രീ കാവാരിക്കുളം കണ്ടൻ കുമാരന്റെ 163 ജന്മദിനാഘോഷം ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ അയ്യങ്കാളി, ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, അയ്യാ വൈകുണ്ഠസ്വാമി, എന്നിങ്ങനെയുള്ള
മഹാരഥന്മാരുടെ സമകാലീന ആയിരുന്നു അദ്ദേഹം എന്നും, അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന വിഭാഗത്തിന്റെ മുന്നേറ്റത്തിനായി അത്യന്തം പരിശ്രമിച്ച
മഹാത്മാവാണ് ശ്രീ കാവാരിക്കുളം കണ്ടൻ കുമാരൻ എന്നും അഡ്വ: ജോർജ് കുര്യൻ അനുസ്മരിച്ചു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും, കലാകാരന്മാരെയും ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ ആദരിച്ചു.
ബിജെപി കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷ ലേഖ അശോകൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് രതീഷ്,ലാൽ കൃഷ്ണ, എം കെ കേശവൻ, സജി സി എസ് എന്നിവർ പ്രസംഗിച്ചു.






