കോട്ടയം: ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, കോട്ടയം മുനിസിപ്പാലിറ്റി, സിഎംസ് കോളേജ്, മെറിൻസ് അക്കാഡമി ഓഫ് പാരാമെഡിക്കൽ സയൻസ്, ഇസാറ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'BEYOND SIGHT BLIND FOLDED WALK'
കാഴ്ചയ്ക്കപ്പുറം - കണ്ണ് കെട്ടിയുള്ള നടത്തം നാളെ (ഒക്ടോബർ 15) രാവിലെ 10 മണിക്ക് ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച് സി എം.എസ് കോളേജിൽ അവസാനിക്കും.
കാഴ്ചക്കപ്പുറം നടത്തം കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കോട്ടയം സി എം എസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് ചീഫ് കെ എം സാബു ഐപിഎസ് മുഖ്യാഥിതി ആയിരിക്കും.
കോട്ടയത്തെ പ്രമുഖ വ്യക്തിത്വങ്ങളാകും കണ്ണ് കെട്ട് നടക്കാൻ തയ്യാറായി വരുന്നത് . അന്ധതയുടെ വിലയറിയാവുന്ന കാഴ്ചപരിമിതർ അവരെ കൈപിടിച്ച് നടത്തും.






