ഡൽഹി: മദ്യശാലകളില്‍ ജവാൻ റമ്മിന് മുൻഗണന നല്കുന്ന കേരള സർക്കാർ നയം പരിശോധിക്കാൻ സുപ്രീംകോടതി.
കേരള ബിവറേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിനും കോടതി നോട്ടീസ് നല്കി.
മദ്യനിർമാതാക്കളുടെ കോണ്‍ഫെഡറേഷൻ നല്കിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ നോട്ടീസ്. സ്വകാര്യ ബ്രാൻഡുകളെ മറികടന്ന് ജവാന് മുൻഗണന നല്‍കുന്നത് വിപണിയിലെ മത്സരത്തെ ബാധിക്കുന്നുവെന്നും ബെവ്കോ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് മദ്യനിർമാതാക്കളുടെ കോണ്‍ഫെഡറേഷന്റെ ആരോപണം.
സർക്കാർ നയത്തിന്റെ ഭാഗമായി ജവാന് മുൻഗണന നല്കുന്നതില് തെറ്റില്ലെന്ന നിലപാടാണ് നേരത്തെ സിസിഐയും എൻസിഎല്‍എടിയും സ്വീകരിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി.






